Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Party Worker

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന് വി​രു​ന്നൊ​രു​ക്കി; മു​തി​ർ​ന്ന പ്രാ​ദേ​ശി​ക നേ​താ​വി​നെ പു​റ​ത്താ​ക്കി സി​പി​ഐ

തൃ​ശൂ​ർ: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന് വി​രു​ന്നൊ​രു​ക്കി​യ​തി​ന്‍റെ പേ​രി​ൽ മു​തി​ർ​ന്ന പ്രാ​ദേ​ശി​ക നേ​താ​വി​നെ സി​പി​ഐ പു​റ​ത്താ​ക്കി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ പി.​എ​സ്. അ​ബ്ദു​ൾ റ​ഹ്മാ​നെ​യാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

അ​ഷ്ട​മി​ച്ചി​റ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടേ​താ​ണ് ന​ട​പ​ടി. വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ട്ടി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ബ്ദു​ൾ റ​ഹ്മാ​ൻ നേ​ര​ത്തെ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. നി​ല​വി​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു.

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ ന​ന്ദി പ്ര​ക​ട​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വീ​ട്ടി​ൽ ഭ​ക്ഷ​ണം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സി​പി​ഐ അ​ബ്ദു​ൾ റ​ഹ്മാ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നാ​ട്ടു​കാ​ര​നാ​യ മ​ന്ത്രി​ക്ക് വീ​ട്ടി​ൽ വി​രു​ന്നൊ​രു​ക്കി​യ​തി​ൽ തെ​റ്റു കാ​ണു​ന്നി​ല്ലെ​ന്ന് അ​ബ്ദു​ൾ​റ​ഹ്മാ​ൻ പ്ര​തി​ക​രി​ച്ചു. അ​തി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്നും 50 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സി​പി​ഐ പ്ര​വ​ർ​ത്ത​ക​നാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റേ​ത് തി​ക​ച്ചും തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും പാ​ർ​ട്ടി​ക്കു​ണ്ടാ​യ അ​പ​മാ​നം വ​ള​രെ വ​ലു​താ​ണെ​ന്നും പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണി​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. തീ​രു​മാ​നം അ​പ്ര​തീ​ക്ഷി​ത​വും വേ​ദ​നാ​ജ​ന​ക​വു​മാ​ണെ​ന്ന് അ​ബ്ദു​ൽ റ​ഹ്മാ​ൻ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up